എ​​​ട​​​ക്ക​​​ര: ലിംഗസമത്വമല്ല മ​​​റി​​​ച്ച്, ആ​​​ണി​​​നും പെ​​​ണ്ണി​​​നും തു​​​ല്യ സാ​​​മൂ​​​ഹി​​​ക നീ​​​തി​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്ന് മു​​​സ്‌​​ലിം ലീ​​​ഗ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി.​​​എം.​​​എ. സ​​​ലാം. എ​​​ട​​​ക്ക​​​ര​​​യി​​​ല്‍ മെ​​​ക് സെ​​​വ​​​ന്‍ വ്യാ​​​യാ​​​മ കൂ​​​ട്ടാ​​​യ്മ​​​യി​​​ലെ സ്ത്രീ ​​പ​​​ങ്കാ​​​ളി​​​ത്തം സം​​​ബ​​​ന്ധി​​​ച്ച മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആ​​​ണി​​​നും പെ​​​ണ്ണി​​​നും വി​​​വേ​​​ച​​​ന​​​മി​​​ല്ലാ​​​തെ നീ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ക​​​ഴി​​​യ​​​ണ​​​മെ​​​ന്നാ​​​ണ് അ​​​ഭി​​​പ്രാ​​​യം. സ്ത്രീ​​​യും പു​​​രു​​​ഷ​​​നും എ​​​ല്ലാ നി​​​ല​​​യ്ക്കും തു​​​ല്യ​​​രാ​​​ണെ​​​ന്നു പ​​​റ​​​യാ​​​നാ​​​കു​​​മോ? ലോ​​​കം അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടോ? എ​​​ന്തി​​​നാ​​​ണ് ഒ​​​ളി​​​മ്പി​​​ക്സി​​​ലാ​​​ക്കെ വെ​​​വ്വേ​​​റെ മ​​​ത്സ​​​രം.

ര​​​ണ്ടും വ്യ​​​ത്യ​​​സ്ത​​​രാ​​​യ​​​തു​​​കൊ​​​ണ്ട​​​ല്ലേ? ര​​​ണ്ടും തു​​​ല്യ​​​മാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് ക​​​ണ്ണ​​​ട​​​ച്ച് ഇ​​​രു​​​ട്ടാ​​​ക്ക​​​ല​​​ല്ലേ? സ്ത്രീ​​​ക​​​ള്‍​ക്കു ബ​​​സി​​​ല്‍ വേ​​​റെ സീ​​​റ്റ് എ​​​ന്നു എ​​​ഴു​​​തി​​​വ​​​യ്ക്കു​​​ന്നു​​​ണ്ട​​​ല്ലോ? അ​​​വി​​​ടെ, എ​​​ന്തി​​​നാ​​​ണു എ​​​ഴു​​​തി​​​വ​​​യ്ക്കു​​​ന്ന​​​ത്? മൂ​​​ത്ര​​​പ്പു​​​ര വേ​​​റെ​​​യ​​​ല്ലേ? സ്കൂ​​​ളി​​​ല്‍പോ​​​ലും ഇ​​​രി​​​ക്കു​​​ന്ന​​​ത് ഒ​​​രേ ബെ​​​ഞ്ചി​​​ലാ​​​ണോ, വേ​​​റേ​​​യ​​​ല്ലേ? ര​​​ണ്ടും തു​​​ല്യ​​​രാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്ന​​​വ​​​ര്‍ത​​​ന്നെ തു​​​ല്യ​​​ത ഇ​​​ല്ലാ​​​താ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പി.​​​എം.​​​എ. സ​​​ലാം പ​​​റ​​​ഞ്ഞു.


പ്ര​​​യോ​​​ഗി​​​ക​​​മ​​​ല്ലാ​​​ത്ത, മ​​​നു​​​ഷ്യ​​​ന്‍റെ യു​​​ക്തി​​​ക്ക് എ​​​തി​​​രാ​​​യ വാ​​​ദ​​​ങ്ങ​​​ള്‍ സ​​​മൂ​​​ഹ​​​ത്തി​​​ല്‍ കൈ​​​യ​​​ടി കി​​​ട്ടാ​​​ന്‍ എ​​​ന്തി​​​നാ​​​ണ് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്? അ​​​തി​​​ലൊ​​​ക്കെ ലീ​​​ഗി​​​നു വ്യ​​​ക്ത​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​മു​​​ണ്ട്. ജെ​​​ന്‍​ഡ​​​ര്‍ ഈ​​​ക്വാ​​​ലി​​​റ്റി​​​യ​​​ല്ല, ജെ​​​ന്‍​ഡ​​​ര്‍ ജ​​​സ്റ്റീ​​​സാ​​​ണു ലീ​​​ഗി​​​ന്‍റെ ന​​​യം.

സ്ത്രീ​​​ക്ക് സാ​​​മൂ​​​ഹ്യ​​​നീ​​​തി​​​യാ​​​ണു വേ​​​ണ്ട​​​ത്. സ്ത്രീ​​​ക്കും പു​​​രു​​​ഷ​​​നും തു​​​ല്യ​​​നീ​​​തി വേ​​​ണം. എ​​​ത്ര പ​​​ഴ​​​ഞ്ച​​​ന്‍ എ​​​ന്നു​​​പ​​​റ​​​ഞ്ഞാ​​​ലും പ്ര​​​കൃ​​​തി​​​പ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ല്‍നി​​​ന്ന് മാ​​​റാ​​​ന്‍ ലീ​​​ഗ് ത​​​യാ​​​റ​​​ല്ല. സ്ത്രീ​​​യും പു​​​രു​​​ഷ​​​നും തു​​​ല്യ​​​രാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്ന​​​വ​​​ര്‍ ആ​​​ദ്യം സ്വ​​​ന്തം വീ​​​ട്ടി​​​ല്‍ ന​​​ട​​​പ്പാ​​​ക്ക​​​ട്ടെ​​​യെ​​​ന്നും പി.​​​എം.​​​എ. സ​​​ലാം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.