കൊ​​​​ച്ചി: തൃ​​​​ശൂ​​​​ര്‍ വ​​​​ര​​​​ന്ത​​​​ര​​​​പ്പി​​​​ള്ളി​​​​യി​​​​ല്‍ വാ​​​​ഹ​​​​നം ഇ​​​​ടി​​​​പ്പി​​​​ച്ചു ബൈ​​​​ക്ക് യാ​​​​ത്ര​​​​ക്കാ​​​​ര​​​​നാ​​​​യ വി​​​​ന​​​​യ​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളു​​​​ടെ ശി​​​​ക്ഷ ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി.

ഒ​​​​ന്നാം​​​പ്ര​​​​തി പ​​​​രി​​​​യാ​​​​രം സ്വ​​​​ദേ​​​​ശി ര​​​​മേ​​​​ശി​​​​ന് ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട അ​​​​ഡീ. സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി വി​​​​ധി​​​​ച്ച ഇ​​​​ര​​​​ട്ട ജീ​​​​വ​​​​പ​​​​ര്യ​​​​ന്ത​​​​വും ആ​​​​റും ഏ​​​​ഴും പ്ര​​​​തി​​​​ക​​​​ളാ​​​​യ ആ​​​​ന്‍റു, സെ​​​​ബി എ​​​​ന്നി​​​​വ​​​​രു​​​​ടെ ഒ​​​​രു വ​​​​ര്‍​ഷ​​​​ത്തെ ക​​​​ഠി​​​​ന​​​ത​​​​ട​​​​വു​​​​മാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ പി.​​​​ബി. സു​​​​രേ​​​​ഷ് കു​​​​മാ​​​​ര്‍, ജോ​​​​ബി​​​​ന്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്.

കേ​​​​സി​​​​ലെ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ തെ​​​​ളി​​​​വു​​​​ക​​​​ള്‍ വി​​​​ശ്വാ​​​​സ​​​​യോ​​​​ഗ്യ​​​​മ​​​​ല്ലെ​​​​ന്നും പ്ര​​​​തി​​​​ക​​​​ള്‍ കു​​​​റ്റം ചെ​​​​യ്തു​​​​വെ​​​​ന്ന് സം​​​​ശ​​​​യാ​​​​തീ​​​​ത​​​​മാ​​​​യി തെ​​​​ളി​​​​യി​​​​ക്കാ​​​​നാ​​​​യി​​​​ല്ലെ​​​​ന്നും വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.


2003 സെ​​​​പ്റ്റം​​​​ബ​​​​ര്‍ മൂ​​​​ന്നി​​​​ന് പു​​​​ല​​​​ര്‍​ച്ചെ 5.15ന് ​​​​പാ​​​​ലാ​​​​പ്പി​​​​ള്ളി-​​​​വ​​​​ര​​​​ന്ത​​​​ര​​​​പ്പി​​​​ള്ളി റോ​​​​ഡി​​​​ല്‍ ടെ​​​​മ്പോ​​​വാ​​​​ന്‍ ഇ​​​​ടി​​​​ച്ചാ​​​​ണു വി​​​​ന​​​​യ​​​​ന്‍ മ​​​​രി​​​​ച്ച​​​​ത്. കൂ​​​​ടെ​​​​യു​​​​ണ്ടാ​​​​യ മു​​​​ജീ​​​​ബി​​​​ന് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​ല്‍​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ര​​​​മേ​​​​ശി​​​​ന് വി​​​​ന​​​​യ​​​​നു​​​​മാ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ​​​​ക പോ​​​​ക്കാ​​​​ന്‍ മ​​​​റ്റു പ്ര​​​​തി​​​​ക​​​​ളു​​​​മാ​​​​യി ചേ​​​​ര്‍​ന്ന് ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ​​​​രോ​​​​പ​​​​ണം.