തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം വീ​​​ണ്ടും 3000 കോ​​​ടി രൂ​​​പ കൂ​​​ടി ക​​​ട​​​മെ​​​ടു​​​ക്കു​​​ന്നു. ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ലേ​​​ലം റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മും​​​ബൈ ഫോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ ഇ-​​​കു​​​ബേ​​​ർ സം​​​വി​​​ധാ​​​നം വ​​​ഴി ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​ന് ന​​​ട​​​ക്കും.

ജ​​​നു​​​വ​​​രി മു​​​ത​​​ൽ മാ​​​ർ​​​ച്ച് 31 വ​​​രെ 8,000 കോ​​​ടി രൂ​​​പ ക​​​ട​​​മെ​​​ടു​​​ക്കാ​​​ൻ കേ​​​ന്ദ്രാ​​​നു​​​മ​​​തി ല​​​ഭി​​​ച്ചി​​​രു​​​ന്നു. ജ​​​നു​​​വ​​​രി 14ന് 2500 ​​​കോ​​​ടി​​​യും 21ന് 1500 ​​​കോ​​​ടി​​​യും കേ​​​ര​​​ളം ക​​​ട​​​മെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ 3,000 കോ​​​ടി കൂ​​​ടി ക​​​ട​​​മെ​​​ടു​​​ത്താ​​​ൽ ഇ​​​നി യും1,000 കോ​​​ടി ക​​​ട​​​മെ​​​ടു​​​ക്കാ​​​ൻ മാ​​​ത്ര​​​മാ​​​ണ് ക​​​ഴി​​​യു​​​ക.

കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്ന് വൈ​​​ദ്യു​​​തി മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 4600 കോ​​​ടി രൂ​​​പ വൈ​​​കാ​​​തെ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു സം​​​സ്ഥാ​​​നം ക​​​ണ​​​ക്കു കൂ​​​ട്ടു​​​ന്ന​​​ത്. സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷാ​​​വ​​​സാ​​​ന​​​മാ​​​യ മാ​​​ർ​​​ച്ചി​​​ൽ ബി​​​ല്ലു​​​ക​​​ൾ സെ​​​റ്റി​​​ൽ ചെ​​​യ്യാ​​​ൻ വ​​​ൻ തു​​​ക വേ​​​ണ്ടി​​​വ​​​രും.


2024 ഡി​​​സം​​​ബ​​​ർ വ​​​രെ 23,000 കോ​​​ടി​​​യായി​​​രു​​​ന്നു കേ​​​ര​​​ള​​​ത്തി​​​ന് ക​​​ട​​​മെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി. പ​​​ല ത​​​വ​​​ണ കേ​​​ന്ദ്രം ഇ​​​തു പു​​​തു​​​ക്കി ന​​​ൽ​​​കി​​​യ​​​തോ​​​ടെ 32,000 കോ​​​ടി കേ​​​ര​​​ളം ക​​​ട​​​മെ​​​ടു​​​ത്തു. ജ​​​നു​​​വ​​​രി​​​യി​​​ലെ ക​​​ട​​​മെ​​​ടു​​​പ്പു കൂ​​​ടി​​​യാ​​​യ​​​തോ​​​ടെ 36,000 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.

3000 കോ​​​ടി കൂ​​​ടി ക​​​ടം എ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​തോ​​​ടെ ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ക​​​ട​​​മെ​​​ടു​​​പ്പ് 39,000 കോ​​​ടി​​​യാ​​​യി ഉ​​​യ​​​രും. ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ അ​​​ട​​​ക്കം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ ക​​​ട​​​മെ​​​ടു​​​ത്ത തു​​​ക ഉ​​​പ​​​യോ​​​ഗി​​​ക്കും.