16ന് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തവയെന്ന് മന്ത്രി
Thursday, January 30, 2025 3:50 AM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട രേഖകൾ ഈ മാസം 16ന് സർക്കാർ വെബ് സൈറ്റിൽ അപ്ലോഡ് ചെയ്ത ക്യാബിനറ്റ് നോട്ടാണെന്നു എക്സൈസ് മന്ത്രി എം.ബി. രാജേഷ്.
ഇതാണ് രഹസ്യരേഖ എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് എന്തോ വലിയ കാര്യമായി അവതരിപ്പിക്കുന്നതെന്നും രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.