വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര നയം അടിച്ചേല്‍പ്പിക്കുന്നു: മുഖ്യമന്ത്രി
Thursday, January 30, 2025 3:50 AM IST
വടകര: വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര നയം അടിച്ചേല്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം വടകരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന വിഷയമായ വിദ്യാഭ്യാസ രംഗത്ത് ഏകപക്ഷീയമായാണ് കേന്ദ്രം ഇടപെടുന്നതെന്നും പിണറായി പറഞ്ഞു.
ബിജെപിയുടെ നയം ഇതിലൂടെ അടിച്ചേല്‍പ്പിക്കുകയാണ്. സര്‍വകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് യുജിസിയിലെ മാറ്റം വരുത്തല്‍. ഫെഡറല്‍ സംവിധാനം തകര്‍ത്താല്‍ സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കാം എന്ന് കേന്ദ്രം കാണുന്നു.
രാജ്യത്തെ കാവിവത്കരിക്കാനുള്ള അജണ്ട കേന്ദ്രം മുന്നോട്ടുവയ്ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.