തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സു​​​​ഗ​​​​ത​​​​കു​​​​മാ​​​​രി​​​​യു​​​​ടെ ന​​​​വ​​​​തി സ​​​​മാ​​​​പ​​​​ന ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ള്‍ ജ​​​​നു​​​​വ​​​​രി 19 മു​​​​ത​​​​ല്‍ 22 വ​​​​രെ ആ​​​​റ​​​​ന്മു​​​​ള​​​​യി​​​​ലെ ശ്രീ ​​​​വി​​​​ജ​​​​യാ​​​​ന​​​​ന്ദ വി​​​​ദ്യാ​​​​പീ​​​​ഠ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് ന​​​​വ​​​​തി ആ​​​​ഘോ​​​​ഷ സ​​​​മി​​​​തി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ കു​​​​മ്മ​​​​നം രാ​​​​ജ​​​​ശേ​​​​ഖ​​​​ര​​​​ന്‍ അ​​​​റി​​​​യി​​​​ച്ചു.

സു​​​​ഗ​​​​തോ​​​​ത്സ​​​​വം എ​​​​ന്ന പേ​​​​രി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ സ​​​​മാ​​​​പ​​​​ന സ​​​​ഭ, സു​​​​ഗ​​​​ത​​​​കു​​​​മാ​​​​രി​​​​യു​​​​ടെ 91ാം ജ​​​​ന്മ​​​​വാ​​​​ര്‍​ഷി​​​​ക​​​​ദി​​​​ന​​​​മാ​​​​യ ജ​​​​നു​​​​വ​​​​രി 22 ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് ശേ​​​​ഷം മൂന്നിന് ​​​​കേ​​​​ന്ദ്ര പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.​​​


പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ള്‍ ഗ​​​​വ​​​​ര്‍​ണ​​​​ര്‍ ഡോ ​​​​സി.​​​​വി. ആ​​​​ന​​​​ന്ദ​​​​ബോ​​​​സ് സു​​​​ഗ​​​​ത ന​​​​വ​​​​തി​​​​പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കും. ആ​​​​ഘോ​​​​ഷ സ​​​​മി​​​​തി അം​​​​ഗ​​​​വും മു​​​​ന്‍ എം​​​​പി​​​​യു​​​​മാ​​​​യ പ​​​​ന്ന്യ​​​​ന്‍ ര​​​​വീ​​​​ന്ദ്ര​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. സു​​​​ഗ​​​​ത​​​​കു​​​​മാ​​​​രി ന​​​​വ​​​​തി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ള്‍ 2024 ഫെ​​​​ബ്രു​​​​വ​​​​രി 22 ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്താ​​​​ണ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​ത്.