കു​​​ന്നം​​​കു​​​ളം: വീ​​​ട്ട​​​മ്മ​​​യെ വീ​​​ടി​​​നു​​​ള്ളി​​​ൽ ക​​​ഴു​​​ത്ത​​​റ​​​ത്തു​​​കൊ​​​ന്ന നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ആ​​​ർ​​​ത്താ​​​റ്റ് താ​​​മ​​​സി​​​ക്കു​​​ന്ന കി​​​ഴ​​​ക്കു​​​മു​​​റി നാ​​​ട​​​ൻ​​​ചേ​​​രി വീ​​​ട്ടി​​​ൽ മ​​​ണി​​​ക​​​ണ്ഠ​​​ന്‍റെ ഭാ​​​ര്യ സി​​​ന്ധു(55)​​​വാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

കേ​​​സി​​​ൽ സി​​​ന്ധു​​​വി​​​ന്‍റെ അ​​​നു​​​ജ​​​ത്തി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് മു​​​തു​​​വ​​​റ സ്വ​​​ദേ​​​ശി ക​​​ണ്ണ​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. പ്ര​​​തി​​​യു​​​ടെ കൈ​​​യി​​​ൽ​​​നി​​​ന്ന് സി​​​ന്ധു​​​വി​​​ന്‍റെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴു​​​മ​​​ണി​​​ക്കു​​​ശേ​​​ഷ​​​മാ​​​ണ് സം​​​ഭ​​​വം. ഏ​​​ഴു​​​മ​​​ണി​​​യോ​​​ടെ സി​​​ന്ധു​​​വി​​​ന്‍റെ ഭ​​​ർ​​​ത്താ​​​വ് മ​​​ണി​​​ക​​​ണ്ഠ​​​ൻ വീ​​​ട്ടു​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ പു​​​റ​​​ത്തു​​​പോ​​​യി​​​രു​​​ന്നു. വീ​​​ട്ടി​​​ൽ മ​​​റ്റാ​​​രും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. സ​​​ന്ധ്യ​​​യു​​​ടെ വീ​​​ടി​​​ന​​​ക​​​ത്തു​​​നി​​​ന്ന് ക​​​ര​​​ച്ചി​​​ൽ കേ​​​ട്ടി​​​രു​​​ന്ന​​​താ​​​യി സ​​​മീ​​​പ​​​വാ​​​സി​​​ക​​​ൾ പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് അ​​​വ​​​ർ വ​​​ന്നു​​​നോ​​​ക്കി​​​യ​​​പ്പോ​​​ൾ ഒ​​​രാ​​​ളെ ക​​​ണ്ടു. സി​​​ന്ധു​​​വി​​​നെ ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ സി​​​ന്ധു അ​​​ക​​​ത്തു​​​ണ്ടെ​​​ന്ന് ഇ​​​യാ​​​ൾ മ​​​റു​​​പ​​​ടി​​​പ​​​റ​​​ഞ്ഞു. വാ​​​തി​​​ൽ ഉ​​​ള്ളി​​​ൽ​​​നി​​​ന്നു ലോ​​​ക്ക് ചെ​​​യ്ത ഇ​​​യാ​​​ൾ പി​​​റ​​​കു​​​വ​​​ശ​​​ത്തെ വാ​​​തി​​​ൽ​​​വ​​​ഴി പാ​​​ട​​​ത്തേ​​​ക്കി​​​റ​​​ങ്ങി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.


മ​​​ണി​​​ക​​​ണ്ഠ​​​ൻ തി​​​രി​​​ച്ചു​​​വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് ഭാ​​​ര്യ​​​യെ ക​​​ഴു​​​ത്ത​​​റ​​​ത്ത​​​നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്. സി​​​ന്ധു ധ​​​രി​​​ച്ചി​​​രു​​​ന്ന സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ മു​​​ഴു​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രു​​​ന്നു. ക​​​ഴു​​​ത്തി​​​ൽ മാ​​​ല, ര​​​ണ്ടു കൈ​​​ക​​​ളി​​​ലും വ​​​ള​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​വ​​​യെ​​​ല്ലാം ക​​​വ​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ മോ​​​ഷ​​​ണ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​മെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സ്.