ഷിബിന്‍ കൊലക്കേസ്: വിചാരണക്കോടതിക്കു ഹൈക്കോടതിയുടെ വിമര്‍ശനം
Wednesday, October 16, 2024 12:22 AM IST
കൊച്ചി: ഡിവൈഎഫ്ഐ പ്രവര്ത്തകന് തൂണേരി ഷിബിന്റെ കൊലപാതക കേസില്‍ വിചാരണക്കോടതിക്കു ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിമര്‍ശനം. തെളിവുകള്‍ പരിഗണിക്കാതെയാണു വിചാരണക്കോടതിയുടെ വിധിയെന്നു ഹൈക്കോടതി കുറ്റപ്പെടുത്തി.
സാങ്കേതിക കാരണങ്ങളാല്‍ ക്രൂരമായ കുറ്റകൃത്യത്തെ ലഘൂകരിക്കരുത്. ഇതു നീതിന്യായ വ്യവസ്ഥയുടെ താളം തെറ്റിക്കുമെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു. അവകാശങ്ങളെ മാനിക്കാതിരിക്കുന്നത് കോടതികളിലുള്ള വിശ്വാസവും നഷ്ടപ്പെടുത്തുമെ ന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.