പിആര്‍ ഏജന്‍സിയുടെ സഹായം വേണ്ടിവന്നിട്ടില്ല: മുഖ്യമന്ത്രി
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: കേരളത്തെ അക്രമിക്കാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമത്തെ ചെറുക്കാനും നാടിന്റെ യശസുയര്ത്തിപ്പിടിക്കാനും ഒരു പിആര്‍ ഏജന്‍സിയുടെ സഹായും വേണ്ടിവന്നിട്ടില്ലെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കേരളത്തിനെതിരായ കുപ്രചരണങ്ങള്‍ക്കെതിരെ രാജ്യവാപകമായി മതനിരേപക്ഷ ശക്തികള്‍ അണിനിരക്കുന്ന അനുഭവമാണുള്ളത്. പ്രവര്‍ത്തന മികവിന് ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് ജനങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. ജനങ്ങളാകെ അംഗീകരിച്ച ഈ നയം തുടരുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.