രാഷ്ട്രദീപിക 32-ാം വാർഷികം: ഇന്റർകൊളീജിയറ്റ് ഡാൻസ് ഫെസ്റ്റ് 31ന്
Monday, October 14, 2024 5:43 AM IST
തൃശൂർ: മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള സായാഹ്ന പത്രമായ രാഷ്ട്രദീപികയുടെ 32-ാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ വിദ്യാർഥികൾക്കായി ഇന്റർ കൊളീജിയറ്റ് ഡാൻസ് മത്സരം നടത്തുന്നു. 31ന് തൃശൂർ സെന്റ് തോമസ് കോളജിലാണ് മത്സരം. 33,333 രൂപയും ട്രോഫിയുമാണ് ജേതാക്കൾക്കുള്ള സമ്മാനം.
രണ്ടാം സമ്മാനമായി 22,222 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 11,111 രൂപയും ട്രോഫിയും നൽകും. അഞ്ചു ടീമുകൾക്കു 5,000 രൂപവീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. ഒരു കോളജിൽനിന്ന് ഒരു ടീമിനു മാത്രമാണു പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 8943848383 എന്ന നന്പറിൽ ബന്ധപ്പെടാം.