മുനമ്പം: സമരസമിതിക്ക് ഐക്യദാർഢ്യവുമായി എസ്എൻഡിപി
Monday, October 14, 2024 5:17 AM IST
ചെറായി: മുനമ്പത്ത് വഖഫ് ബോർഡ് അനാവശ്യ അവകാശവാദം ഉന്നയിക്കുന്ന അറുനൂറോളം പാവപ്പെട്ടവരുടെ കിടപ്പാട ഭൂമി സംരക്ഷണത്തിനുള്ള ജനകീയ സമരത്തിന് എസ്എൻഡിപിയുടെ പിന്തുണ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എസ്എൻഡിപി വൈപ്പിൻ യൂണിയനും മുനമ്പം ശാഖയും ചെറായിയിൽ ഐക്യദാർഢ്യ റാലിയും പ്രതിഷേധ സമ്മേളനവും നടത്തി.
ഐക്യദാർഢ്യ പ്രഖ്യാപന സമ്മേളനം അഡ്വ. എ.എൻ. രാജൻ ബാബു ഉദ്ഘാടനം ചെയ്തു. ടി.ജി. വിജയൻ അധ്യക്ഷനായി. കെ.എൻ. മുരുകൻ, ടി.ബി. ജോഷി, ഫാ. ആന്റണി സേവ്യർ, തറയിൽ കെ.പി. ഗോപാലകൃഷ്ണൻ, സെബാസ്റ്റ്യൻ തറയിൽ, വി.വി. അനിൽ, രാധാനന്ദനൻ എന്നിവർ പ്രസംഗിച്ചു.