ഉപതെരഞ്ഞെടുപ്പുകളിൽ സിപിഎം തോൽക്കുമെന്ന് പി.വി. അൻവർ
Saturday, October 12, 2024 1:48 AM IST
പാലക്കാട്: പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ തോല്‍ക്കുമെന്നു പി.വി. അന്‍വര്‍ എംഎല്‍എ.
താന്‍ വായില്‍ തോന്നിയതു പറയുന്നവനാണോ എന്ന് ഉപതെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുമെന്നും അന്‍വര്‍ പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഡിഎംകെ രൂപീകരണ യോഗമല്ല, ജില്ലാ കമ്മിറ്റി ഉണ്ടാക്കുന്നതിന്റെ പ്രാഥമികചര്ച്ചയാണു നടന്നത്. നല്ല സ്ഥാനാര്‍ഥിയെ കിട്ടിയാല്‍ രണ്ടു മണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. അജിത്കുമാര്‍ മാത്രമല്ല, മറ്റു പലരും ബിജെപിയിലേക്കു പോകും.
ഡിഎംകെ യോഗത്തിനു പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ ഹാള്‍ അനുവദിക്കാത്ത വിഷയത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെയും അന്‍വര്‍ വിമര്‍ശിച്ചു. മന്ത്രി നേരിട്ടിടപെട്ടാണ് യോഗത്തിനു ഹാള്‍ അനുവദിക്കാതിരുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.