ചൊക്രമുടി കൈയേറ്റം: സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി മന്ത്രി കെ. രാജന്
Saturday, October 12, 2024 1:48 AM IST
തിരുവനന്തപുരം: ദേവികുളം താലൂക്കില്‍ ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടി മലനിരകളില്‍ നടന്ന ഭൂമി കൈയേറ്റത്തിനും നിര്മാണപ്രവര്ത്തനങ്ങള്ക്കുമെതിരേ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നു മന്ത്രി കെ. രാജന് അറിയിച്ചു.
റവന്യു മന്ത്രിയുടെ ഓഫീസ് ഈ കൈയേറ്റത്തിനു കൂട്ടുനിന്നു എന്ന മാധ്യമങ്ങളുടെ ആരോപണം വാസ്തവ വിരുദ്ധമാണ്.
ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിച്ച് ലഭിക്കുന്നതിന് 2016-ല്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് നല്കിയ അപേക്ഷയില്‍ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.