കേരള കോൺഗ്രസിനെ 1964ലെ ശൈലിയിലേക്കു കൊണ്ടുവരണം: പി.സി. തോമസ്
Wednesday, October 9, 2024 12:41 AM IST
കോട്ടയം: 1964ൽ ഉണ്ടായ ശക്തി, പാർട്ടിക്ക് അതേ രീതിയിൽ തന്നെ ഉൾക്കൊള്ളാൻ കഴിയുമോ എന്നും, അതല്ലേ ഇന്ന് കേരളത്തിന് അത്യാവശ്യം എന്നും ചിന്തിക്കേണ്ട അവസരമാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്.
ഏത് പേരിൽ അറിയപ്പെടുന്ന ‘കേരള കോൺഗ്രസി’ൽ ഉൾപ്പെട്ടവരായാലും ഈ രീതിയിൽ ചിന്തിക്കുന്നത് കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഒരു വർഷം കൊണ്ടെങ്കിലും കേരള കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ 1964ലെ അതേ ശൈലിയിൽ ശക്തമാക്കാനും അതുവഴി കേരളത്തിന് വൻ നേട്ടമുണ്ടാക്കുവാനും കേരള കോൺഗ്രസിനെ സ്നേഹിക്കുന്ന എല്ലാവരും തുനിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.