നിധി കന്പനികളുടെ പ്രവർത്തനം: കോടതി വിധി നടപ്പാക്കണമെന്നു എൻസിഎ
Monday, October 7, 2024 5:21 AM IST
തൃശൂർ: നിയമങ്ങളിലെ പോരായ്മകൾ പരിഹരിച്ചു നിധി കന്പനികളുടെ സുഗമമായ നടത്തിപ്പിനു വഴിയൊരുക്കണമെന്ന ഹൈക്കോടതി നിർദേശം ഉടനടി നടപ്പാക്കണമെന്നു നിധി കന്പനീസ് അസോസിയേഷൻ (എൻസിഎ) സംസ്ഥാന വാർഷിക പൊതുസമ്മേളനം ആവശ്യപ്പെട്ടു.
2013ലെ നിധി നിയമപ്രകാരം പ്രവർത്തിക്കുന്ന കന്പനികളുടെ പ്രവർത്തന റിപ്പോർട്ട് എൻഡിഎച്ച്-4 എന്ന ഫോമിലൂടെ വീണ്ടും സമർപ്പിക്കണമെന്ന 2019ലെ പരിഷ്കരിച്ച നിയമത്തിന്റെപേരിൽ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന നിയമത്തിനെതിരെയാണ് സംഘടന കോടതിയെ സമീപിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് ഡേവിസ് എ. പാലത്തിങ്കൽ പറഞ്ഞു.
എൻസിഎ വാർഷികസമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോടതിവിധി വന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നിയമം നടപ്പാക്കേണ്ട മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സ് ഉദ്യോഗസ്ഥർ അടങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നത്. നിഷേധാത്മക നിലപാട് തുടർന്നാൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഭാരവാഹികളായി ഡേവീസ് എ. പാലത്തിങ്കൽ-പ്രസിഡന്റ്, ഇ.എ. ജോസഫ്, അടൂർ സേതു- വൈസ് പ്രസിഡന്റുമാർ, എ.എ. സലീഷ്- ജനറൽ സെക്രട്ടറി, എം. സുരേഷ്, പി.ബി. സുബ്രഹ്മണ്യൻ, ബിനീഷ് ജോസഫ്, ഗോപൻ ജി. നായർ- സെക്രട്ടറിമാർ, പി.ആർ. രാജേഷ്- ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.