പിന്നിൽ അൻവർ മാത്രം: എം.വി. ഗോവിന്ദൻ
Tuesday, September 10, 2024 1:48 AM IST
പാലക്കാട്: പി.വി. അൻവറിനു പിന്നിൽ സിപിഎമ്മില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവറിനു പിന്നിൽ അൻവർമാത്രമാണുള്ളതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
എഡിജിപിക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം അട്ടിമറിക്കാനാകില്ല. കൃത്യമായിട്ടുള്ള അന്വേഷണം നടക്കുമെന്നു ഗോവിന്ദൻ പറഞ്ഞു. കോണ്‍ഗ്രസിനെ എം.വി. ഗോവിന്ദൻ വിമർശിച്ചു. ബിജെപിയുമായി ബന്ധം കോണ്‍ഗ്രസിനാണ്.
എംഎൽഎയെയും എംപിയെയും ബിജെപിക്കു നൽകിയതു കേരളത്തിൽ കോണ്‍ഗ്രസാണ്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാണെന്ന്, കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് എംപി ബിജെപിയിൽ ചേരാൻ പോകുന്നുവെന്ന റിപ്പോർട്ടിനു മറുപടിയായി അദ്ദേഹം പറഞ്ഞു.