ജനവാസമേഖലകളും വനപ്രദേശവും ഉള്‍പ്പെടുന്ന വില്ലേജുകളെ വിഭജിച്ച് വനമേഖല മാത്രം ഇഎസ്എ വില്ലേജായി പ്രഖ്യാപിച്ച് കേന്ദ്രത്തിനു ശിപാര്‍ശ നല്‍കണം. മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യുന്നതിനു മുന്നോടിയായി ജലനിരപ്പ് നൂറടിയിലേക്കു താഴ്ത്തി നിര്‍ത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
അന്തര്‍ദേശീയ ഡാം സുരക്ഷാ വിദഗ്ധരെക്കൊണ്ട് മുല്ലപ്പെരിയാര്‍ ഡാം പരിശോധിപ്പിക്കുന്നതിന് സുരക്ഷാപരിശോധനാ സമിതി മുമ്പാകെ കേരളം സമ്മര്‍ദം ചെലുത്തണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഫിലിപ്പ് വെളിയത്ത്, ജോണ്സണ് തൊഴുത്തുങ്കല്‍, ഡോ. ചാക്കോ കാളംപറമ്പില്‍, അഡ്വ. ബോബി ബാസ്റ്റിന്, ഡോ. ജോബി കാക്കശേരി തുടങ്ങിയവര്‍ നേതൃത്വം നല്കി.