കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി അജിത്കുമാർ
Sunday, September 8, 2024 2:25 AM IST
തിരുവനന്തപുരം: ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിച്ച് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ.
മറ്റൊരു ആർഎസ്എസ് ദേശീയ നേതാവ് റാം മാധവുമായി തിരുവനന്തപുരത്തു എഡിജിപി എം.ആർ. അജിത്കുമാർ കൂടിക്കാഴ്ച നടത്തിയെന്ന പുതിയ വിവരവും പുറത്തു വന്നു.
സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് തൃശൂരിൽ കൂടിക്കാഴ്ച നടത്തിയതെന്നു മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നൽകി. രണ്ടാം കൂടിക്കാഴ്ച കഴിഞ്ഞ വർഷം ഡിസംബറിൽ തിരുവനന്തപുരത്തായിരുന്നു.
സഹപാഠിയായ കൈമനം ജയകുമാറിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിനൊപ്പം സ്വകാര്യ കാറിൽ പാറമേക്കാവ് വിദ്യാമന്ദിറിൽ ആർഎസ്എസ് ക്യാന്പിനിടെ ആയിരുന്നു കൂടിക്കാഴ്ച.
2023 മേയ് 22നാണ് ദത്താത്രേയ ഹോസബാളെയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് എഡിജിപി ആർഎസ്എസ് നേതാവിന്റെ കാറിൽ എത്തിയതെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തത്.