രൂക്ഷവിമർശനവുമായി സുനിൽകുമാർ
Sunday, September 8, 2024 2:25 AM IST
തൃശൂർ: എഡിജിപി എം.ആർ. അജിത്കുമാറും ആർഎസ്എസ് ദേശീയനേതാവും തമ്മിൽ തൃശൂരിൽ കൂടിക്കാഴ്ച നടത്തിയതിനെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവും മുൻമന്ത്രിയും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായിരുന്ന വി.എസ്. സുനിൽകുമാർ.
കൂടിക്കാഴ്ച നടന്നെങ്കിൽ അത് അതീവഗൗരവതരമാണെന്ന് സുനിൽകുമാർ പ്രതികരിച്ചു.വസ്തുത എന്തെന്നു പുറത്തുവന്നിട്ടില്ല. കൂടിക്കാഴ്ചയ്ക്ക് തൃശൂർ പൂരംകലക്കലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതു മാധ്യമങ്ങളാണ്. അങ്ങനെയെങ്കിൽ തൃശൂർ പൂരം കലക്കിയ ഒരു കക്ഷി ആർഎസ്എസാണെന്ന് ഉറപ്പിക്കാം.
വിശദമായ അന്വേഷണം വേണമെന്നും കൂടുതൽ അറിഞ്ഞതിനുശേഷമേ മറുപടി നൽകാനാകൂവെന്നും പൂരം അട്ടിമറിച്ചത് ആരെന്ന് അറിയണമെന്നും സുനിൽകുമാർ പറഞ്ഞു.