വയോധികനെ പോലീസ് ജീപ്പിടിച്ച സംഭവം: ഹോം ഹാര്ഡിനെതിരേ കേസെടുത്തു
Saturday, September 7, 2024 12:01 AM IST
കൊച്ചി: എറണാകുളം സൗത്ത് പറവൂരില്‍ വയോധികനെ പോലീസ് ജീപ്പ് ഇടിച്ച സംഭവത്തില്‍ ജീപ്പ് ഓടിച്ചിരുന്ന ഹോം ഗാര്ഡിനെതിരേ കേസ്.
അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ഇര്ഷാദിനെതിരേയാണ് ഉദയംപേരൂര്‍ പോലീസ് കേസെടുത്തത്. അപകടത്തില്‍ പരിക്കേറ്റ പെരുമ്പളം സ്വദേശി വി.എസ്. ദിനകരന്റെ (62) ഇടത് തുടയെല്ലിന് ഒടിവുണ്ട്. നട്ടെല്ലിന് പൊട്ടലും വയറ്റില്‍ രക്തസ്രാവവുമുണ്ടായി.