അൻവറിനു പിന്തുണ, ശശിക്കു വിമർശനം
Friday, September 6, 2024 1:51 AM IST
പി. ശശിക്കെതിരേ പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങളിൽ അൻവറിനുള്ള പിന്തുണയാണു കണ്ണൂരിൽ കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച് യോഗങ്ങളിൽ ഉയർന്നുവന്നത്. പി. ശശിക്കും ആഭ്യന്തരവകുപ്പിനും എതിരേ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്.
സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾ കൊള്ളപ്പലിശക്കാരെപ്പോലെയാണ് വായ്പയെടുത്തവരോട് പെരുമാറുന്നതെന്നുള്ള ആരോപണങ്ങൾ ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉയരുന്നുണ്ട്.
നേരത്തേ ഇത്തരം ബാങ്കുകളിൽനിന്നു പ്രവർത്തകർ വായ്പയെടുത്താൽ സിപിഎം നേതാക്കന്മാർ വഴിയായിരുന്നു തിരിച്ചടവിനുള്ള നിർദേശങ്ങൾ നല്കിയിരുന്നത്. എന്നാൽ, ജീവനക്കാർതന്നെ നേരിട്ട് വീടുകളിൽ വന്ന് ഭീഷണിപ്പെടുത്തുന്നതായുള്ള വിമർശനങ്ങളാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉയരുന്നത്.