ലിഡാർ സർവേ വഴി മരങ്ങൾ, മരത്തിന്റെ ഉയരം, പാറകൾ, തുടങ്ങിയവയെ സൂക്ഷ്മമായി പരിശോധിക്കാനാകും. 50 സെന്റിമീറ്റർ വരെ വലിപ്പമുള്ള വസ്തുക്കൾ ഇതുവഴി കണ്ടെത്താനാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
സംസ്ഥാനം നിയോഗിച്ച വിദഗ്ധസംഘം ദുരന്തമേഖലകളിൽ പരിശോധന നടത്തിവരികയാണ്. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോണ് മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളും അനുബന്ധ മേഖലകളും പരിശോധിക്കുന്നത്.
ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും സംഘം പരിശോധിച്ചു. മണ്ണിന്റെയും പാറയുടെയും സാന്പിൾ ശേഖരിച്ചു. ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.
ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുൾപൊട്ടലിൽ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്തസ്ഥലത്തെ ഭൂവിനിയോഗത്തെക്കുറിച്ചും സംഘം റിപ്പോർട്ട് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.