കെഎസ്ആര്‍ടിസി പെന്ഷന് ഉടന്‍ നല്‍കണമെന്നു ഹൈക്കോടതി
Thursday, August 15, 2024 1:25 AM IST
കൊച്ചി: വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പെന്ഷന് ഉടന്‍ നല്‍കണമെന്നു ഹൈക്കോടതി.
പെന്ഷന് നല്കാനായില്ലെങ്കില് 29നു ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
എല്ലാ മാസവും 10നകം പെന്ഷന് വിതരണം ചെയ്യണമെന്ന കോടതി ഉത്തരവ് നിലവിലുണ്ട്. ഇതു പാലിക്കപ്പെടുന്നില്ലെന്നാരോപിച്ച് ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് ഫ്രണ്ട് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയാണു ജസ്റ്റീസ് ദേവന് രാമചന്ദ്രന് പരിഗണിച്ചത്.