കാഫിർ പ്രയോഗം: അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് വരട്ടേയെന്ന് മുഖ്യമന്ത്രി
Thursday, August 15, 2024 1:25 AM IST
തിരുവനന്തപുരം: വടകരയിലെ ഏറെ വിവാദമായ കാഫിർ പ്രയോഗത്തിൽ പോലീസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് വരട്ടെയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ ഗ്രൂപ്പുകൾ തമ്മിലുള്ള പോര് പോലീസ് പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാഫിർ പ്രയോഗത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്ന തരത്തിൽ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.