സര്‍ക്കാര്‍ മദ്യനയം തിരുത്തണം: ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
Thursday, August 15, 2024 1:25 AM IST
മലപ്പുറം: അമ്മമാരുടെ കണ്ണീരും കഷ്ടപ്പാടും കണ്ടിട്ടെങ്കിലും മദ്യവ്യാപനത്തിന് അറുതിവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്മാന് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.
മദ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റി, മലപ്പുറം കളക്ടറേറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ 365-ാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാറുകളുടെയും വില്പനശാലകളുടെയും എണ്ണം വര്‍ധിപ്പിച്ചതോടെ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണവും സാരമായി വര്‍ധിച്ചു. കുടുംബം തകര്‍ക്കുന്ന മദ്യനയം സര്‍ക്കാര്‍ തിരുത്തണം.
മദ്യം വിറ്റുണ്ടാക്കുന്ന പണമില്ലാതെ ഞങ്ങള്‍ക്കു ഭരിക്കാനാകില്ലെന്നു പറയുന്നത് ഒരു പരിഷ്കൃത ഭരണകൂടത്തിനും ഭൂഷണമല്ല. മദ്യലഭ്യത കുറയ്ക്കും എന്നത് ഇടതുപക്ഷജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനമാണ്. അത് പാലിക്കാന്‍ തയാറാകണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
യോഗത്തില്‍ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിച്ചു.