തൃശൂർ കേന്ദ്രീകരിച്ച് രണ്ടു മാസങ്ങളിലായി കോടികളുടെ തട്ടിപ്പാണു നടന്നത്. വാട്സ് ആപ്പ്, ടെലിഗ്രാം ആപ്ലിക്കേഷൻവഴിയും ഡേറ്റിംഗ് സൈറ്റുകൾവഴിയും പരിചയപ്പെട്ട് കോടികളാണ് മലയാളികൾക്കു നഷ്ടമായത്.
നാലു കോടിയോളം രൂപയാണ് തൃശൂരിൽനിന്നു മാത്രം നഷ്ടമായത്. ഇതിലേറെയും ഓഹരിവിപണിയിലെ നിക്ഷേപങ്ങളുടെ പേരിലുള്ള തട്ടിപ്പുകളാണ്.
മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും തട്ടിപ്പുകൾ നടന്നു. വളരെ തുച്ഛമായ തുകയാണു തിരിച്ചുപിടിക്കാൻ കഴിഞ്ഞത്.