കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്യരുത്: ബാലവകാശ കമ്മീഷന്
Wednesday, August 14, 2024 1:50 AM IST
കൊച്ചി: വയനാട് ദുരന്ത ബാധിതരായ കുട്ടികളുടെ വൈകാരികതയെ മാധ്യമങ്ങള്‍ ചൂഷണം ചെയ്യരുതെന്ന് ബാലവകാശ കമ്മീഷന്.
ദുരന്തമുഖത്തുനിന്ന് വന്ന കുട്ടികള്‍ ഏറെ ദുര്‍ബലരാണ്. അവര്‍ക്ക് പ്രത്യേക ശ്രദ്ധയും സംരക്ഷണവും നല്‍കേണ്ട സമയമാണിപ്പോള്‍.
ഈ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ അത്തരത്തിലുള്ള കുഞ്ഞുങ്ങളുടെ വൈകാരിക പ്രകടനങ്ങളെ ചൂഷണം ചെയ്യുന്നത് ശരിയായ രീതിയല്ലെന്ന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു.