തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോട് ജില്ലകളിൽ ബിഎസ്എൻഎൽ ടവറുകൾക്കു മുകളിൽ സ്ഥാപിച്ച മുന്നറിയിപ്പു സംവിധാനങ്ങൾ സർക്കാർ സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ തുടങ്ങിയ കെട്ടിടങ്ങളുടെ മുകളിലേക്കു മാറ്റി സ്ഥാപിക്കാനായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി സമർപ്പിച്ച പദ്ധതിക്കു കഴിഞ്ഞ ദിവസം സർക്കാർ ഭരണാനുമതി നൽകി.
2022-23 കാലഘട്ടത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ അഥോറിറ്റി ഇഡബ്ല്യുഡിഎസ് സ്ഥാപിച്ചത്. അതിനുശേഷമാണ് വാടക സംബന്ധിച്ചു ദുരന്ത നിവാരണ അഥോറിറ്റിയും ബിഎസ്എൻഎലും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായത്.