ക​ട​ബാ​ധ്യ​ത: നെൽക​ർ​ഷ​ക​ൻ ജീവനൊടുക്കി
ക​ട​ബാ​ധ്യ​ത: നെൽക​ർ​ഷ​ക​ൻ ജീവനൊടുക്കി
Friday, August 9, 2024 2:21 AM IST
നെ​​​​ന്മാ​​​​റ: ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​യി​​​​ല്‍ മ​​​​നം​​​​നൊ​​​​ന്ത് നെ​​​​ല്‍​ക​​​​ര്‍​ഷ​​​​ക​​​​ന്‍ ജീ​​വ​​നൊ​​ടു​​ക്കി. നെ​​​​ന്മാ​​​​റ ക​​​​യ്പ​​​​ഞ്ചേ​​​​രി ഇ​​​​ടി​​​​യം​​​​പൊ​​​​റ്റ സോ​​​​മ​​​​നെ(61)​​​​യാ​​​​ണ് മ​​​​രി​​​​ച്ച​​​​ നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​ണ് സം​​​​ഭ​​​​വം.

ക​​​​ട​​​​ബാ​​​​ധ്യ​​​​ത മൂ​​​​ല​​​​മാ​​​​ണ് ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്ന് എ​​​​ഴു​​​​തി​​​​യ കു​​​​റി​​​​പ്പ് വീ​​​​ട്ടി​​​​ല്‍​നി​​​​ന്നുക​​​​ണ്ടെ​​​​ത്തി. സ്വ​​​​ന്ത​​​​മാ​​​​യു​​​​ള്ള ഒ​​​​രേ​​​​ക്ക​​​​റി​​​​ലും പാ​​​​ട്ട​​​​ത്തി​​​​നെ​​​​ടു​​​​ത്ത മൂ​​​​ന്നേ​​​​ക്ക​​​​റി​​ലു​​​​മാ​​​​ണ് വ​​​​ര്‍​ഷ​​​​ങ്ങ​​​​ളാ​​​​യി സോ​​​​മ​​​​ന്‍ നെ​​​​ല്‍​കൃ​​​​ഷി ചെ​​​​യ്തു​​​​വ​​​​രു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു​​​​വ​​​​ര്‍​ഷ​​​​മാ​​​​യി കൃത്യമായി വെ​​​​ള്ളം ല​​​​ഭി​​​​ക്കാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ നെ​​​​ല്‍​കൃ​​​​ഷി ഉ​​​​ണ​​​​ങ്ങി ​​​​ന​​​​ശി​​​​ച്ചി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ​​​​യി​​ൽ​​ ര​​​​ണ്ടു ദി​​​​വ​​​​സം നെ​​​​ല്‍​പ്പാ​​​​ടം പൂ​​​​ര്‍​ണ​​​​മാ​​​​യും വെ​​​​ള്ള​​​​ത്തി​​​​ൽ മു​​​​ങ്ങി​​യ​​തോ​​​​ടെ നെ​​​​ല്‍​കൃ​​​​ഷി വ​​​​ൻ​​​​ ന​​​​ഷ്ട​​​​മാ​​​​കു​​​​ന്ന സ്ഥി​​​​തി​​​​യാ​​​​യി.

സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കി​​​​ല്‍​നി​​​​ന്നും ര​​​​ണ്ടു ദേ​​​​ശ​​​​സാ​​​​ല്‍​കൃ​​​​ത ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​യി 9.25 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പ​​​​യാ​​​​ണ് സോ​​​​മ​​​​ന്‍ എ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ര്‍​ഷ​​​​ത്തെ നെ​​​​ല്‍​കൃ​​​​ഷി പൂ​​​​ര്‍​ണ​​​​മാ​​​​യും ന​​​​ഷ്ട​​​​ത്തി​​​​ലാ​​​​യ​​​​തോ​​​​ടെ തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത സ്ഥി​​​​തി​​​​യാ​​​​യി. ഇ​​​​ത്ത​​​​വ​​​​ണ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളി​​​​ല്‍​നി​​​​ന്നും മ​​​​റ്റും ക​​​​ടം വാ​​​​ങ്ങി​​​​യാ​​​​ണ് ഒ​​​​ന്നാം​​​​വി​​​​ള നെ​​​​ല്‍​കൃ​​​​ഷി ഇ​​​​റ​​​​ക്കി​​​​യ​​​​ത്. വാ​​​​യ്പ തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത സ്ഥി​​​​തി​​​​യാ​​​​യ​​​​തി​​​​നാ​​​​ല്‍ ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്യു​​​​ക​​​​യാ​​​​ണെ​​​​ന്നു കു​​​​റി​​​​പ്പി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.


കൃ​​​​ഷി​​​​യി​​​​ല്‍​നി​​​​ന്നു​​​​ള്ള വ​​​​രു​​​​മാ​​​​നം ഇ​​​​ല്ലാ​​​​താ​​​​യ​​​​തും വീ​​​​ടി​​​​നോ​​​​ടു​​​​ ചേ​​​​ര്‍​ന്നു​​​​ള്ള റൈ​​​​സ് മി​​​​ല്ലി​​​​ല്‍​നി​​​​ന്നു​​​​ള്ള വ​​​​രു​​​​മാ​​​​നം കു​​​​റ​​​​ഞ്ഞ​​​​തും​​​​ മൂ​​​​ലം സോ​​​​മ​​​​നെ സാ​​​​മ്പ​​​​ത്തി​​​​ക​​​​ബാ​​​​ധ്യ​​​​ത അ​​​​ല​​​​ട്ടി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ബ​​​​ന്ധു​​​​ക്ക​​​​ള്‍ പ​​​​റ​​​​ഞ്ഞു.

മൃ​​​​ത​​​​ദേ​​​​ഹം പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പോ​​​​സ്റ്റ്മോ​​​​ര്‍​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം വൈ​​​​കി​​​​ട്ടോ​​​​ടെ തി​​​​രു​​​​വ​​​​ഴി​​​​യാ​​​​ട് പു​​​​ഴ​​​​പ്പാ​​​​ലം പൊ​​​​തു​​​​ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ല്‍ സം​​​​സ്‌​​​​ക​​​​രി​​​​ച്ചു. ഭാ​​​​ര്യ: മ​​​​ഞ്ജു. മ​​​​ക്ക​​​​ള്‍: സൂ​​​​ര്യ​​​​ന്‍, വീ​​​​ണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.