ശോഭ ഫിലിം ഫെയര്‍: മമ്മൂട്ടിക്കും വിൻസിക്കും പുരസ്കാരം
Thursday, August 8, 2024 1:23 AM IST
കൊച്ചി: കമാര് ഫിലിം ഫാക്ടറിയുമായി ചേര്‍ന്നു സംഘടിപ്പിച്ച 69-ാമത് ശോഭ ഫിലിം ഫെയര്‍ അവാര്‍ഡ് സൗത്ത് 2024 അവാര്‍ഡ്സില്‍ മികച്ച മലയാള ചിത്രമായി ‘2018’ ഉം സംവിധായകനായി ജൂഡ് ആന്റണി ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായപ്പോൾ ‘രേഖ’യിലെ നായികാവേഷത്തിന് വിന്‍സി അലോഷ്യസ് മികച്ച നടിയായി.
തെലുങ്കിലെ മികച്ച പിന്നണിഗായികയ്ക്കുള്ള പുരസ്കാരം ശ്വേത മോഹനാണ്. ‘പുരുഷപ്രേത’ത്തിലെ പ്രകടനത്തിന് ജഗദീഷ് മലയാളത്തിലെ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ‘നേരി’ലെ അഭിനയത്തിന് അനശ്വര രാജനും ‘തുറമുഖ’ത്തിലെ മികച്ച പ്രകടനത്തിന് പൂര്‍ണിമ ഇന്ദ്രജിത്തും മികച്ച സഹനടിമാരായി.
‘കാതല്‍’ എന്ന ചിത്രത്തിലെ ‘എന്നും എന്‍ കാവല്‍...’ എന്ന ഗാനം രചിച്ച അന്‍വര്‍ അലിയാണ് മികച്ച ഗാനരചയിതാവ്. ‘ആര്‍ഡിഎക്സി’ലെ ‘നീല നിലാവേ...’ എന്ന ഗാനമാലപിച്ച കപില്‍ കപിലന് മികച്ച ഗായകനായി. ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ ‘മുറ്റത്തെ മുല്ല...’ എന്ന ഗാനമാലപിച്ച് കെ.എസ്. ചിത്ര മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നേടി.