പടയപ്പ പഞ്ചാ. ഓഫീസിന് സമീപം
Monday, July 22, 2024 3:48 AM IST
മൂന്നാർ: ജനവാസ മേഖലയിൽനിന്നു കാടുകയറാൻ കൂട്ടാക്കാതെ പടയപ്പ. ശനിയാഴ്ച രാത്രിയോടെ നെറ്റിമേട് റോഡ് വഴി ദേവികുളം പഞ്ചായത്ത് കാര്യാലയത്തിനു സമീപം എത്തിയ ആനയെ നാട്ടുകാർ ബഹളംവച്ച് കാടുകയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൈലന്റ്വാലി എസ്റ്റേറ്റിലും കുറ്റിയാർവാലിയിലും നിലയുറപ്പിച്ചിരുന്ന ആന രാത്രിയോടെ മാട്ടുപ്പെട്ടി റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞു.
കഴിഞ്ഞ ഒരു മാസമാലമായി ആർആർടി സംഘം പടയപ്പയെ നിരീഷിച്ച് ജനവാസമേഖലയിൽനിന്ന് അകറ്റിനിർത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ചെണ്ടുവര എസ്റ്റേറ്റിൽ എത്തിയ പടയപ്പ അവിടെയുള്ള പച്ചക്കറികൃഷികൾ നശിപ്പിച്ചിരുന്നു.