ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ ചരമവാര്‍ഷികാചരണം ഇന്ന്
Thursday, May 23, 2024 1:57 AM IST
പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 89-ാം ചരമവാര്‍ഷികാചരണവും അനുസ്മരണ ശുശ്രൂഷയും ഇന്ന് പാലാ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ നടക്കും.
രാവിലെ പത്തിന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
തുടര്‍ന്ന് കബറിടത്തിങ്കല്‍ ചരമവാര്‍ഷിക പ്രാര്‍ഥനകള്‍. ഉച്ചയ്ക്ക് 12ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ശ്രാദ്ധനേര്ച്ച വെഞ്ചരിപ്പ് നടത്തും.