ഉണ്മ അക്ഷര ദക്ഷിണ പുരസ്കാരം ബി. ഇന്ദിരയ്ക്ക്
Thursday, May 23, 2024 1:57 AM IST
തിരുവനന്തപുരം: നൂറനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉണ്മ സാംസ്കാരിക പ്രസ്ഥാനത്തിന്റെ ‘ഉണ്മ അക്ഷര ദക്ഷിണ’ പുരസ്കാരം എഴുത്തുകാരി ബി. ഇന്ദിരയ്ക്കു സമ്മാനിക്കും.
10,000 രൂപയും പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് ഉണ്മ ഡയറക്ടർ ഉണ്മ മോഹൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകുന്നേരം നാലിനു പ്രസ്ക്ലബ്ബിൽ നടക്കുന്ന പുരസ്കാര ചടങ്ങ് മുൻമന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ ജോർജ് ഓണക്കൂർ പുരസ്കാരം സമ്മാനിക്കും. ഷാനവാസ് പോങ്ങനാട്, ആർ. പാർവതീദേവി, കവി ശ്രീകുമാർ മുഖത്തല തുടങ്ങിയവർ പങ്കെടുക്കും.