സ്വപ്ന സുരേഷിന്റെ ഹര്‍ജിയില്‍ എം.വി. ഗോവിന്ദനു നോട്ടീസ്
Wednesday, May 22, 2024 12:51 AM IST
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നല്കിയ ഹർജിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു ഹൈക്കോടതി നോട്ടീസ്.
ഗോവിന്ദനെതിരേ ഫേസ്ബുക്ക് ലൈവിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് പരിഗണിച്ചത്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കും നോട്ടീസ് അയയ്ക്കാൻ ഉത്തരവായി. തുടര്‍ന്ന് ഹര്‍ജി ജൂണ്‍ നാലിനു പരിഗണിക്കാന്‍ മാറ്റി.
നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതിയില്‍ നിന്ന് പിന്മാറാന് വിജേഷ് മുഖേന എം.വി. ഗോവിന്ദന് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ബംഗളൂരുവില്‍ വച്ച് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം.
മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരേയുള്ള ആരോപണങ്ങളില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടതായും ഇവര്‍ ആരോപിച്ചു.