മനുഷ്യ സുരക്ഷ ജില്ലാ മജിസ്ട്രേറ്റുമാരുടെയും പോലീസിന്റെയും ഉത്തരവാദിത്വമാകണം: ജോസ് കെ. മാണി
Tuesday, March 5, 2024 2:31 AM IST
കോട്ടയം: ഏതു നിമിഷവും വന്യജീവി ആക്രമണ സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്നും മനുഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും പോലീസിനും ഉടന്‍ കൈമാറണമെന്നും കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി.
ജനവാസ മേഖലകളിലെത്തുന്ന അപകടകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ എന്തുചെയ്യണമെന്ന തീരുമാനമെടുക്കാനുള്ള അധികാരം ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും അത് നടപ്പാക്കാനുള്ള അധികാരം പോലീസിനും ഉടന്‍ കൈമാറുകയാണ് വേണ്ടതെന്നും ജോസ് കെ. മാണി എംപി പറഞ്ഞു.