വിദ്യാർഥിക്കു ക്രൂരമർദനം; അഞ്ചു പേർക്കു സസ്പെൻഷൻ
Tuesday, March 5, 2024 2:01 AM IST
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിലെ രണ്ടാം വർഷ ബിഎസ്സി വിദ്യാർഥി സി.ആർ. അമലിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു.
അഭയ് കൃഷ്ണ, എ.ആർ. അനുനാദ്, സി.എം. ആദിത്യൻ, പി.കെ. ആദർശ് എന്നിവരെയാണ് അന്വേഷണവിധേയമായി പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തത്.
എസ്എഫ്ഐ പ്രവർത്തകർ അമലിനെ മർദിച്ചുവെന്നാണു പരാതി. സംഭവത്തിൽ കോളജ് യൂണിയൻ ചെയർമാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരെയടക്കം പ്രതികളാക്കി കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്.