പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
Sunday, December 3, 2023 1:27 AM IST
പാലക്കാട്: കൊല്ലം ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസിൽ കേരള പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. പാലക്കാട് മണ്ഡലം നവകേരള സദസിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം.
കേസിൽ ഒരു പരിധിവരെ മാധ്യമങ്ങൾ സംയമനത്തോടെ റിപ്പോർട്ടിംഗ് നടത്തിയിട്ടുണ്ട്. പോലീസിനെതിരേ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമം നടന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.