ഹര്‍ജി തള്ളി
Saturday, December 2, 2023 1:08 AM IST
കൊച്ചി: പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന് കൊല്ലപ്പെട്ട കേസ് എന്‍ഐഎയ്ക്ക് കൈമാറിയതിനെതിരേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്ന പ്രതികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
അന്വേഷണം എന്‍ഐഎയ്ക്കു കൈമാറി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് പ്രതികൾ നല്കിയ ഹര്‍ജികളാണ് ജസ്റ്റീസ് പി. ബി സുരേഷ് കുമാര്‍, ജസ്റ്റീസ് ജോണ്സണ് ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് തള്ളിയത്.