ഗവർണർക്ക് ഉചിതം രാഷ്ട്രീയപ്രവർത്തനം: എം.വി. ഗോവിന്ദൻ
Saturday, December 2, 2023 1:08 AM IST
തിരുവനന്തപുരം: ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനം ഒഴിഞ്ഞ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതാണ് നല്ലതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സുപ്രീംകോടതിയോടല്ല ഇന്ത്യൻ പ്രസിഡന്റിനോടാണ് പ്രതിബദ്ധതയെന്ന നിലപാടാണ് ഗവർണർ ആവർത്തിക്കുന്നത്. ഗവർണർ രാജിവയ്ക്കുകയാണ് വേണ്ടതെന്നും അത് ജനങ്ങളുടെ പൊതുവികാരമാണെന്നും ഗോവിന്ദൻ പറഞ്ഞു.