ഉമ്മൻ ചാണ്ടിയെക്കുറിച്ച് സ്മരണിക ‘ആർദ്രമനസ്’ പ്രകാശനം ഇന്ന്
Thursday, October 5, 2023 2:15 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേക്കുറിച്ച് കെപിസിസി തയാറാക്കുന്ന ‘ആർദ്രമനസ്’ എന്ന പേരിലുള്ള സ്മരണികയുടെ പ്രകാശനം ഇന്ന് കെപിസിസി ഓഫീസിൽ നടക്കും.
രാവിലെ പത്തിന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിക്ക് നൽകി പ്രകാശനം നിർവഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥി ആയിരിക്കും. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, കെ. മുരളീധരൻ എംപി, ജോർജ് ഓണക്കൂർ, പി.സി. വിഷ്ണുനാഥ് എംഎൽഎ, റോജി എം. ജോണ്‍ എംഎൽഎ, മുതിർന്ന നേതാക്കൾ, എംപിമാർ, എംഎൽഎ മാർ എന്നിവർ പങ്കെടുക്കും.