വ്യാപക മഴ തുടരും
Wednesday, October 4, 2023 1:37 AM IST
തിരുവനന്തപുരം: നാലുദിവസം കൂടി സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം എവിടെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയില്ല.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ മുതൽ മഴയുടെ അളവ് കുറയും. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും രണ്ടു ദിവസത്തിനകം മഴ ദുർബലമാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
കേരള തീരത്തും ലക്ഷദ്വീപിലും അടുത്ത 24 മണിക്കൂറിൽ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.