സൗജന്യ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ പദ്ധതി
Wednesday, October 4, 2023 1:36 AM IST
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിലുള്ള ചുവട് പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരിശോധനാ ക്യാമ്പ് എട്ടിന് രാവിലെ ഒന്‍പതു മുതല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തും.
പേട്രണ്‍സ് കെയര്‍ ഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ചു ജീവകാരുണ്യ സന്ദേശവുമായി നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍നിന്ന് സാമ്പത്തിക പ്രതിസന്ധിയുള്ള അര്‍ഹരായ 10 പേര്‍ക്ക് പൂര്‍ണ സൗജന്യമായും 200 പേര്‍ക്ക് സൗജന്യനിരക്കിലും മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തും. ഫോണ്‍-8281699263, 9188952795.