മുട്ടിൽ മരംമുറി: കർഷകർക്കെതിരേ നടപടിയെടുക്കില്ലെന്നു മന്ത്രി
Sunday, October 1, 2023 1:33 AM IST
തൃശൂർ: മുട്ടിൽ മരംമുറിക്കേസിൽ സർക്കാർ കർഷകരെ പീഡിപ്പിക്കുന്ന നടപടികളെടുക്കില്ലെന്നു റവന്യുമന്ത്രി കെ. രാജൻ.
ഭൂമി സംരക്ഷണ നിയമപ്രകാരം തഹസീൽദാർ ആണ് കർഷകർക്കെതിരേ കേസെടുത്തത്. പരാതി ലഭിച്ച സാഹചര്യത്തിൽ പുനഃപരിശോധിക്കാൻ കളക്ടർക്കു നിർദേശം നൽകി. പരിഹാരമുണ്ടായില്ലെങ്കിൽ സർക്കാർ നേരിട്ടിടപെടും. കർഷകർ കബളിപ്പിക്കപ്പെട്ടതാണ്. അവരെ പീഡിപ്പിക്കുന്ന നടപടികളുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.