ആരോഗ്യവകുപ്പിനെതിരേ കൈക്കൂലി ആരോപണം: പരാതിക്കാരന്റെ മൊഴിയെടുക്കും
Friday, September 29, 2023 3:07 AM IST
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ സ്റ്റാഫ് അംഗത്തിന്റെ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടിയെന്ന ആരോപണത്തിൽ മലപ്പുറം സ്വദേശി ഹരിദാസിന്റെ മൊഴിയെടുക്കും. ഇതിനായി തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് മലപ്പുറത്തേക്കു പോയി.
ഇന്നു മൊഴിയെടുക്കുമെന്നു സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. ഇതിനു ശേഷമാകും കേസിലെ മറ്റു നടപടികളെ കുറിച്ചു തീരുമാനമെടുക്കുക.
മന്ത്രിയുടെ സ്റ്റാഫ് അഖിൽ മാത്യൂസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്.