സ്റ്റാഫിനെ ന്യായീകരിച്ച മന്ത്രിയുടെ നടപടി ദുരൂഹം: രമേശ് ചെന്നിത്തല
Friday, September 29, 2023 3:07 AM IST
തിരുവനന്തപുരം: ആരോപണവിധേയനായ സ്റ്റാഫിന്റെ പരാതി വാങ്ങി പോലീസിനു നൽകിയ ശേഷം സ്റ്റാഫിനെ ന്യയീകരിച്ച മന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പരാതിക്കാരൻ നൽകിയ പരാതി പോലീസിനു നൽകാതെ മുക്കിയ ശേഷം ആരോപണ വിധേയൻ നൽകിയ പരാതി മാത്രം നൽകിയ ശേഷം മന്ത്രി ആദ്യം ചെയ്തത് തന്റെ സ്റ്റാഫിനെ വെള്ളപൂശുകയായിരുന്നു.
വസ്തുതകൾ പുറത്തു കൊണ്ടു വരണമെങ്കിൽ ഉന്നതതല അന്വേഷണം വേണം. മന്ത്രി നടത്തിയ അപക്വമായ പ്രസ്താവന തിരുത്തുകയും അന്വേഷണം പൂർത്തിയാകുന്നത് വരെ പേഴ്സണൽ സ്റ്റാഫിനെ പുറത്തു നിർത്തുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് ചെന്നിത്തല പറഞ്ഞു.