വിശദീകരണ പത്രിക സമര്‍പ്പിക്കാന്‍ നിര്‍ദേശം
Thursday, September 28, 2023 6:14 AM IST
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തെന്നാരോപിച്ചുള്ള കേസ് റദ്ദാക്കാന്‍ മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികളായ റോജി അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന് എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണ പത്രിക സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സുല്‍ത്താന്‍ ബത്തേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.
ഒരേ സംഭവത്തിന്റെ പേരില്‍ രണ്ടു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തെന്ന് ഇന്നലെ ഹര്‍ജി പരിഗണിക്കവെ ഹര്‍ജിക്കാരുടെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് സര്‍ക്കാര്‍ അഭിഭാഷകനോടു വിശദീകരണ പത്രിക നല്കാന് നിര്‍ദേശിച്ചത്. ഹര്‍ജി ഒക്ടോബര്‍ 13ന് വീണ്ടും പരിഗണിക്കും.