സോളാർ കേസ്: ഹൈബി ഈഡനും ക്ലീൻ ചിറ്റ്
Tuesday, September 26, 2023 6:33 AM IST
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എംപിക്കെതിരേ തെളിവില്ലെന്നു കാട്ടി സിബിഐ സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.
സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്. ഹൈബി ഈഡനെതിരായ സോളാർ പീഡന ലൈംഗിക പരാതിയിൽ അന്വേഷണത്തിൽ തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഉന്നയിച്ച ആരോപണങ്ങളിൽ ശക്തമായ തെളിവുകൾ നൽകാൻ പരാതിക്കാരിക്കു കഴിഞ്ഞിട്ടില്ല. കേസിൽ ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും സിബിഐ കോടതിയെ അറിയിച്ചു.സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എംഎൽഎ ഹോസ്റ്റലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.