കെ.ജി. ജോര്‍ജിന്റെ സംസ്കാരം ഇന്ന്
Tuesday, September 26, 2023 6:33 AM IST
കൊച്ചി: അന്തരിച്ച പ്രമുഖ സംവിധായകന് കെ.ജി. ജോര്‍ജിന്റെ സംസ്കാരം ഇന്നു നടക്കും. രാവിലെ 10.30ന് ചളിക്കവട്ടത്തുള്ള സിഗ്നേച്ചര്‍ ഏജ്ഡ് കെയർ സാന്ത്വന പരിചരണ സ്ഥാപനത്തിന്റെ മോര്‍ച്ചറിയില്‍നിന്ന് മൃതദേഹം പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ഹാളിലേക്ക് കൊണ്ടുപോകും.
രാവിലെ 11 മുതല്‍ വൈകുന്നേരം നാലു വരെയാണ് ടൗണ്‍ഹാളിലെ പൊതുദര്‍ശനം. തുടര്‍ന്ന് രവിപുരം ശ്മശാനത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. വൈകുന്നേരം ആറിന് എറണാകുളം വൈഎംസിഎ ഹാളില്‍ മാക്ടയും ഫെഫ്കയും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണയോഗവും ഉണ്ടായിരിക്കും.