പ്രസവത്തെ തുടർന്ന് യുവതി മരിച്ചു, ആരോഗ്യ മന്ത്രിക്കു പരാതി
Tuesday, September 26, 2023 6:25 AM IST
കുമരകം: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചുളഭാഗത്ത് തൈത്തറ നിധീഷിന്റെ ഭാര്യ രജിത (33) ആണ് ഇന്നലെ ഉച്ചയോടെ വണ്ടാനം മെഡിക്കൽ കോളേജിൽ മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണം എന്നാരാേപിച്ച് ബന്ധുക്കൾ ആരാേഗ്യ മന്ത്രിക്കു പരാതി നൽകി വ്യഴാഴ്ച കടപ്പുറം വനിത - ശിശു ആശുപത്രിയിലായിരുന്നു പ്രസവം. സിസേറിയനു വേണ്ടി അനസ്തീഷ്യാ യുവതിക്കു നൽകിയിരുന്നു.
ബോധം തിരിച്ചു കിട്ടാൻ വൈകിയതോടെ അന്നു തന്നെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കാേളേജിൽ എത്തിച്ചിട്ടും അബോധാവസ്ഥയിൽ തുടരുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ ഉച്ചയാേടെ മരിച്ചു.
യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ആൺകുട്ടിയാണ്. മൂത്ത മകൾ അർച്ചന (8). മുഹമ്മ പൊന്നാട് പുത്തൻ പുരയ്ക്കൽ രവി - പെണ്ണമ്മ ദമ്പതികളുടെ മകളാണ് രജിത. പോസ്റ്റ് മോർട്ടത്തിന് ശേഷം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ വെച്ചിരിക്കുന്ന മൃതദേഹം കുമരകത്തെ വീട്ടുവളപ്പിൽ ഇന്ന് വൈകുന്നേരം നാലിന് സംസ്ക്കരിക്കും.