സോളാർ കത്ത് ഗൂഢാലോചന കേസ്: ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി
Tuesday, September 26, 2023 4:55 AM IST
കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ സോളാർ കത്ത് ഗൂഢാലോചനക്കേസിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയ്ക്ക് തിരിച്ചടി.
എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അടുത്ത മാസം 18ന് കൊട്ടാരക്കര കോടതിയിൽ ഹാജരാകാനാണ് നിർദേശം.
കേസിലെ രണ്ടാം പ്രതിയായ ഗണേഷ് കുമാർ എംഎൽഎ ഇന്നലെ കോടതിയിൽ ഹാജരായിരുന്നില്ല. ഒന്നാം പ്രതിയായ സരിത എസ്. നായരും കോടതിയിലെത്തിയിരുന്നില്ല. ഇവർക്ക് വീണ്ടും സമൻസയക്കാൻ കോടതി നിർദേശിച്ചു.